പാലാ: പെട്രോൾ,ഡീസൽ അധിക നികുതി സംസ്ഥാന സർക്കാർ അടിയന്തിരമായി ഒഴിവാക്കി കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സമാശ്വാസം നൽകണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് ഏ.കെ ചന്ദ്രമോഹൻ ആവശ്യപ്പെട്ടു. ഇന്ധന വിലവർദ്ധനവിനെതിരെ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സൈക്കിൾ റാലി പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം റാലി ഫ്ലാഗ് ഓഫ് ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. രാജൻ കൊല്ലംപറമ്പിൽ,
ഷോജി ഗോപി, ബിജോയി എബ്രാഹം, സന്തോഷ് കുര്യത്ത്, പ്രിൻസ് വി സി, ബിബിൻ രാജ്, രാഹുൽ പി.എൻ.ആർ, എ.എസ് തോമസ്, പ്രേംജിത്ത് ഏർത്തയിൽ, ജയിംസ് ജീരകത്ത്, ഹരിദാസ് അടമത്ര, ജേക്കബ് അൽഫോൻസ് ദാസ്,തോമസ് ആർ വി ജോസ്, ശ്രീകുമാർ തെക്കേടത്ത്, ബിനോയി ചൂരനോലി, കെ.ആർ സോമൻ, രാജു കൊക്കോപ്പുഴ, മായ രാഹുൽ, ലിസിക്കുട്ടി മാത്യു, ആനിബിജോയി, വക്കച്ചൻമേനാം പറമ്പിൽ, ബിനോയി കണ്ടത്തിൽ, മനോജ് വള്ളിച്ചിറ,അലോഷി റോയി, അർജുൻ സാബു,തോമാച്ചൻ പുളിന്താനം, റെജി നെല്ലിയാനി, ബാബു കുഴിവേലി തുടങ്ങിയവർ പ്രസംഗിച്ചു.