ഇടുക്കി: ആരോഗ്യ കേരളം (എൻ.എച്ച്.എം) ജില്ലാ വി.ബി.ഡി കൺസൾട്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എസ്.സി സുവോളജി, കമ്പ്യൂട്ടർ പരിജ്ഞാനം. അല്ലെങ്കിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയും ഒരു വർഷ കമ്പ്യൂട്ടർ ഡിപ്ലോമയും അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും മലയാളം ടൈപ്പിംഗിൽ പരിജ്ഞാനവും. കൊതുകു നിവാരണത്തിലും കൊതുകു ജന്യ രോഗ നിയന്ത്രണത്തിലുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ 24 വൈകിട്ട് നാലിന് മുമ്പായി ഓൺലൈനായി അപേക്ഷ നൽകണം. www.arogyakeralam.gov.in ഫോൺ- 04862 232221.