കോട്ടയം:അനധികൃത മദ്യവില്പനയെന്ന വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ റെയ്ഡിൽ മൂന്നിടത്ത് നിന്നായി 43 ലിറ്റർ മദ്യം പിടിച്ചെടുത്തു

ചങ്ങനാശ്ശേരി തൃക്കോതമംഗലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യാപകമായി മദ്യം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി വാകത്താനം കാടമുറി ഭാഗത്ത് പാണംകുന്നേൽ വീട്ടിൽ ഗോപിദാസ്, തൃക്കോതമംഗലം സ്‌കൂളിന് സമീപം പറയകുളം വീട്ടിൽ ബാബു എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ്, കോട്ടയം എക്‌സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ അമൽരാജൻ, എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, സുരേഷ് കുമാർ കെ.എൻ, ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് പ്ര വെന്റിവ് ഓഫീസർ മണിക്കുട്ടൻ പിള്ള, നൗഷാദ്. എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷെഫീഖ്, സ്‌പെഷ്യൽ സ്‌ക്വാഡ് സിവിൽ എക്‌സൈസ് ഓഫീസർമാരായ അൻജിത് രമേശ്, ജോസഫ് തോമസ്, വനിതാസിവിൽ എക്‌സൈസ് ഓഫീസർമാരായ സോണിയ പി.വി,( ചങ്ങനാശേരി റെയിഞ്ച് ) അമ്പിളി കെ.ജി (സ്‌പെഷ്യൽ സ്‌ക്വാഡ് ) ഡ്രൈവർമാരായ അനിൽ ,മനിഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.