കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കിൽ അമരുകയാണ് കാഞ്ഞിരപ്പള്ളി. എന്നാൽ നഗരത്തിലെത്താതെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കാഞ്ഞിരപ്പള്ളിയിൽ വഴികൾ ഏറെയാണ്. എന്നാൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ എത്രപേർക്കറിയാം ഈ വഴികൾ. സ്ഥിതി ഇതെങ്കിലും യാത്രക്കാരെ സഹായിക്കാൻ ഒരു ദിശാബോർഡ് പോലും എങ്ങും സ്ഥാപിച്ചിട്ടില്ല. സ്ഥാപിക്കാനൊട്ട് ആരും മെനക്കെട്ടിട്ടുമില്ല. കാഞ്ഞിരപ്പള്ളി നഗരത്തിലെ ഗതാഗതക്കുരുക്കിന് യഥാർത്ഥ കാരണം ബൈപാസ് ഇല്ലാത്തതല്ല. മറിച്ച് ഇടറോഡുകളിൽ ശരിയായ ദിശാബോർഡുകൾ സ്ഥാപിക്കുകയും റോഡുകളിൽ പുനർ നിർമ്മാണം നടത്തുകയും ചെയ്താൽ കാഞ്ഞിരപ്പള്ളി നഗരത്തിലെ ഗതാഗതക്കുരുക്ക് പമ്പകടക്കും.
എളുപ്പ വഴികൾ ഇങ്ങനെ
മുണ്ടക്കയം ബൈപാസിൽ നിന്ന് എരുമേലി റോഡിലെ കുറുവാ മൂഴിയിലെത്തിയാൽ കുമളി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽ
നിന്ന് എത്തുന്ന വാഹനയാത്രക്കാർക്ക് കാഞ്ഞിരപ്പള്ളി നഗരത്തിലെത്താതെ തന്നെ കോട്ടയം, എരുമേലി, റാന്നി ഭാഗങ്ങളിലേക്കു പോകുവാൻ സാധിക്കും' തിരിച്ച് കോട്ടയം ഭാഗത്തു നിന്ന് ഹൈറേഞ്ച് മേഖലകളായ കുമളി, കട്ടപ്പന, എരുമേലി ഭാഗത്തേക്കും പോകാൻ കഴിയും. കെ.കെ.റോഡിൽ പാറത്തോട് പഞ്ചായത്തിലെ പാറത്തോട് ഭാഗത്ത് നിന്നും കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിലെ പിണ്ണാക്കനാട് എത്താം. ഇവിടെ നിന്നും മൂന്നു വഴികളിലൂടെ പാലായിലും രണ്ടു വഴികളിലൂടെ ഭരണങ്ങാനത്തുമെത്താം. കെ.കെ റോഡിൽ എസ്.ഡി കോളേജ് ജംഗ്ഷനിൽ നിന്ന് പൊടിമറ്റം - ആനക്കല്ല് റോഡിലൂടെ സഞ്ചരിച്ച് കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിലെ ആനക്കല്ലിലെത്താൻ സാധിക്കും. കെ.കെ.റോഡിലൂടെ എത്തുന്നവർക്ക് കാഞ്ഞിരപ്പള്ളി നഗരത്തിലെത്താതെ തന്നെ ഈ രണ്ടു വഴികളും പ്രയോജനപ്പെെടുത്തി ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലെത്താം. കോട്ടയം ഭാഗത്ത് നിന്നും എത്തുന്നവർക്ക് പൊൻകുന്നം - കപ്പാാട് റോഡിലൂടെ കാഞ്ഞിരപ്പപള്ളി ഈരാറ്റുപേട്ട റോഡിൽ എത്താൻ കഴിയും.