മണിമല: സെന്റ്. തോമസ് സബ് സെന്ററിൽ നടന്ന ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് മാനേജർ ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹോളിമെയ്‌ജൈ ഫൊറോനാപള്ളി വികാരി ഫാ.ജോർജ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്ത് , ജനറൽ മാനേജർ എം.ജെ അപ്രേം, ഗൈനക്കോളജിസ്റ്റ് ഡോക്ടർ റോസമ്മ ജോൺ കാട്ടൂർ , ഡൈസമ്മ ചാക്കോ വലിയവീട്ടിൽ എന്നിവർ പ്രസംഗിച്ചു.