case

കോട്ടയം : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 264 കേസുകൾ രജിസ്റ്റർ ചെയ്ത് 265 പേരെ അറസ്റ്റ് ചെയ്തു. 16261 വാഹനങ്ങൾ പരിശോധിച്ചപ്പോൾ അനധികൃതമായി പുറത്തിറങ്ങിയ 497 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. മാസ്‌ക് ധരിക്കാത്തതിന് 682 പേർക്കെതിരെയും സാമൂഹികഅകലം പാലിക്കാത്തതിന് 644 പേർക്കെതിരെയും, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 80 വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പൊലീസിന്റെ പരിശോധന ഒരുവശത്ത് തകൃതിയായി നടക്കുമ്പോഴും വ്യാപാരസ്ഥാപനങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.