തിരുവാർപ്പ് : കിളിരൂർക്കുന്നിന്മേൽ ദേവീക്ഷേത്രത്തിന്റെ ആറാട്ടുകടവ് ഇടിഞ്ഞുവീണു. ഇന്നലെ രാവിലെ 10 മണിയോടെയാണ് കാലപഴക്കം ചെന്ന ആറാട്ടുകടവിന്റെ മേൽക്കൂര ഇടിഞ്ഞുവീണത്. കാഞ്ഞിരം എസ്.എൻ.ഡി .പി ക്ഷേത്രത്തിന്റെയും ആറാട്ടുകടവാണിത്. ആറാട്ടുകടവ് പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു.