കൊഴുവനാൽ: സികാ വൈറസിനെതിരായ പ്രതിരോധ ബോധവത്ക്കരണങ്ങൾക്ക് തുടക്കംകുറിച്ച് കൊഴുവനാൽ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് കൊവിഡ് ഡി.സി.സിയുടെ പരിസരത്ത് ശുചികരണ പ്രവർത്തനങ്ങൾ നടത്തിയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് ദുരന്ത നിവാരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് ഉദ്ഘാടനം ചെയ്തു. ശുചികരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ജോർജ്, വാർഡ് മെമ്പർ ജോസഫ് പി.സി, ദുരന്തനിവാരണ ടീം ക്യാപ്റ്റൻ സി.നവീൻ കുമാർ, ടീം അംഗങ്ങളായ റ്റി.എസ്.ശ്രീജിത്ത് ആൽബിൻ എന്നിവർ നേതൃത്വം നൽകി.