ചങ്ങനാശേരി: രക്താർബുദം ബാധിച്ചു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുന്ന ഒൻപത് വയസുള്ള ദേവാനന്ദന് ചികിത്സാ സഹായത്തിന് ഉതകുന്ന റേഷൻ കാർഡ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ദേവനന്ദന്റെ മാതാപിതാക്കൾക്ക് കൈമാറി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, അഡ്വ ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ കെ.മാധവൻപിള്ള, അഡ്വ ജി.രാധാകൃഷ്ണൻ, ഷാജി ജോർജ്, കെ ലക്ഷമണൻ, പി.എസ് രാജേഷ്, പ്രശാന്ത് മനന്താനം, രഞ്ജിത്ത്, സി.ടി രാധാകൃഷ്ണൻ, മനോജ് സെബാസ്റ്റ്യൻ, ജീമോൻ കുര്യൻ, നാരായണൻ നായർ, സുരേന്ദ്രൻ, സുദർശനൻ, ബാബു ശിവരാമൻ, സുഭാഷ് അമര, സപ്ലൈ ഓഫീസ് ജീവനക്കാരായ ജില്ലാ സപ്ലൈ ഓഫീസർ ജി.സത്യപാൽ, താലൂക്ക് സപ്ലൈ ഓഫീസർ വി.ജയ്‌മോൻ, താലൂക്ക് അസി.സപ്ലൈ ഓഫീസർ എം.ആർ മനോജ് കുമാർ, റേഷനിംഗ് ഓഫീസർമാരായ ജെമി ജോസ്, ജി.സിന്ധുവർമ്മ തുടങ്ങിയവർ പങ്കെടുത്തു.