വൈക്കം: ഉദയനാപുരം സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ ഹോമിയോ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വികാരി ഫാ.ജോഷി ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജോസ് വെള്ളർകാട് അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റർ ജൂബി , ഡോ.ജോർജിസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് സേവ്യർ കുട്ടി കൊതവറ, സെക്രട്ടറി ബോബി വർഗീസ്, വൈസ് പ്രസിഡന്റ് ജോയി, ട്രഷറർ വർഗീസ് മണിപ്പാടം, സെബാസ്റ്റ്യൻ മുണ്ടു കാടൻപറമ്പിൽ, തോമസ് മുത്തേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.