വൈക്കം: വൈക്കത്ത് നിന്നും രാവിലെ 8.40 ന് കുമരകം വഴി കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. രണ്ടാം ഘട്ട ലോക് ഡൗൺ നിലവിൽ വന്നതോടെ നിർത്തലാക്കിയ സർവീസ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടും തുടങ്ങിയിരുന്നില്ല. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാരുൾപ്പടെയുള്ളവർക്ക് 8.30ന് വൈക്കത്ത് നിന്നും കളക്ടേറ്റലേക്ക് പോകുന്ന ബസിനെയാണ് ആശ്രയിച്ചിരുന്നത്.