മുണ്ടക്കയം : എം.എൽ.എസ് സർവീസ് ആർമിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന സ്റ്റുഡന്റസ് ഇൻഡ്യ പഠനസഹായിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തല വിതരണ ഉദ്ഘാടനം നടന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പഠനസഹായിയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.എം.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബീന മേരി ഇട്ടി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എസ് ആർമി സെക്രട്ടറി ലാലു ഷാസ് , രക്ഷാധികാരി ചാർലി കോശി, കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി, നിയോജകമണ്ഡലം പ്രസിഡൻ്റ് സാജൻ കുന്നത്ത്, പി.സി തോമസ്, അജിവെട്ടുകല്ലാം കുഴി,മാത്യുസ് വെട്ടുകല്ലാംകുഴി, ജേക്കബ് ആനക്കല്ലുങ്കൽ, തങ്കച്ചൻ കാരക്കാട്ട്, സനീഷ് .ടി. ഷാജി എന്നിവർ പ്രസംഗിച്ചു.