loom

കോട്ടയം: നഷ്ടത്തിലായ കോട്ടയം ഇന്‍റഗ്രേറ്റഡ് പവർ ലൂം ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ആശ്വാസമായി മന്ത്രിയുടെ വാഗ്ദാനം. സൊസൈറ്റി നിർമ്മിക്കുന്ന മാസ്കിനുളള തുണികളും ബെഡ് ഷീറ്റുകളും സർക്കാർ ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും എടുക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാമെന്ന് മീറ്റ് ദ മിനിസ്റ്റർ പരിപാടിയില്‍ മന്ത്രി പി. രാജീവ് അറിയിച്ചു. ആരോഗ്യ വകുപ്പുമായി കൂടിയാലോചിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വിപണി നഷ്ടമായ സാഹചര്യത്തിലാണ് വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്ഥിതി ബോധ്യപ്പെടുത്തിയതെന്ന് സൊസൈറ്റി ചെയര്‍പേഴ്സന്‍റെ ചുമതല വഹിക്കുന്ന പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി പറഞ്ഞു.