വെള്ളൂർ: ഇറുമ്പയം ടാഗോർ ലൈബ്രറിയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷ ബോധവത്ക്കരണ സെമിനാർ 'സ്‌നേഹഗാഥ' സംഘടിപ്പിച്ചു. വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരിയും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ കെ.ആർ ബീന മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡന്റ് ടിന്റു രൂപേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുബ്രഹ്മണ്യൻ അമ്പാടി, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്തംഗം രാധാമണി മോഹൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായ ശ്യാമള അരുൺ, സരീഷ്‌കുമാർ, ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. വനിതാവേദി സെക്രട്ടറി ബിസ്മി രാമചന്ദ്രൻ സ്വാഗതവും ലൈബ്രേറിയൻ അഞ്ചന നന്ദിയും പറഞ്ഞു.