foetal

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. നീലംപേരൂർ ഈര ഐക്കര വീട്ടിൽ ദീപുമോന്റെ ഭാര്യ സഞ്ജുമോളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. രണ്ടു ദിവസം കഴിഞ്ഞിട്ടും കുട്ടിയെ പുറത്തെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 14 നാണ് സഞ്ജു മോളെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ എല്ലാം നോർമ്മലാണെന്നും ഉച്ചയോടെ പ്രസവവേദനയ്ക്കുള്ള മരുന്ന് നൽകാമെന്നും അറിയിച്ചു. എന്നാൽ, ഉച്ചയോടെ കുട്ടി മരിച്ചതായി പറയുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ മൂന്നു ഗർഭസ്ഥ ശിശുക്കൾ ഈ ആശുപത്രിയിൽ മരിച്ചിട്ടുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി സൂപ്രണ്ടിന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.