ഏഴാച്ചേരി: ഒരു ജീവിതമാകെ മനുഷ്യർ അനുഭവിക്കാനിടയുള്ള പ്രശ്‌ന സങ്കീർണ്ണതകൾ അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ എന്നിവയെല്ലാം കഥാ സംഭവങ്ങളിൽ സംഭരിച്ചു വെച്ചിട്ടുള്ള മഹത് ഗ്രന്ഥമാണ് രാമായണമെന്ന് സാഹിത്യകാരൻ രവി പുലിയന്നൂർ പറഞ്ഞു.

ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം 'കാവിൻ പുറത്തമ്മ ' വാട്‌സപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാമായണ പ്രശ്‌നോത്തരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ അദ്ദേഹം. രാമപുരം നാലമ്പല ദർശന സേവാ സമിതി പി.ആർ.ഒ കെ.കെ വിനു കൂട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നായി 52 പേരാണ് മത്സര രംഗത്തുള്ളത്. വിവിധ ഘട്ടങ്ങളായാണ് മത്സരം.പ്രശ്‌നോത്തരി , രാമായണ പാരായണം, രാമായണ കഥപറച്ചിൽ മത്സരം എന്നിവയുമുണ്ട്. വിജയികൾക്ക് വിവിധ സമ്മാനങ്ങളും വിതരണം ചെയ്യും.