പാലാ: പാലാ മേഖലയിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിനായി ആവശ്യമായ രാഷ്ടീയ ഇടപെടലുകൾ മുന്നണി തലത്തിലും സർക്കാർ തലത്തിലും നടത്തിയിട്ടുള്ളതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി അറിയിച്ചു.
ആരോഗ്യം,പൊതുമരാമത്ത് ,ജലസേചനം, ജലവിതരണം വകുപ്പുകളുടെ കീഴിൽ നിരവധി പദ്ധതികളാണ് തുടർനടപടികൾ ഇല്ലാതെ പാതിവഴിയിൽ മുടങ്ങി കിടക്കുന്നത്.ഇവ ഓരോന്നിനും മുൻഗണന നൽകി നടപ്പാക്കുമെന്ന് ജോസ് . കെ.മാണി അറിയിച്ചു. കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെകട്ടേറിയറ്റ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാരിന്റെ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രാദേശിക ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തവും ഇടപെടലുകളും ഉണ്ടാവണമെന്ന് ജോസ് കെ.മാണി അഭ്യർത്ഥിച്ചു. യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.സണ്ണി തെക്കേടം, ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു,തോമസ് ആന്റണി, രാജേഷ് വാളിപ്ലാക്കൽ, ബൈജു ജോൺ, സണ്ണി വടക്കേമുളഞ്ഞിനാൽ, ആന്റോ ജോസ്, ടോബിൻ കണ്ടനാട്, ബെന്നി വർഗീസ്, സാജൻ മണിയങ്ങാട്ട്, തോമസ്‌കൂട്ടി വട്ടയ്ക്കാട്ട്, ബിജു പാലൂപടവിൽ, ബേബി കുറുവത്താഴെ, ജിനു വല്ലനാട്ട്, സോണി തെക്കേൽ, ജോസ് കല്ലക്കാവുങ്കൽ ,ജയ് സൺമാന്തോട്ടം, രാമചന്ദ്രൻ അള്ളുംപുറം, ഡോമിനിക് എലിപ്പുലികാട്ട്, ജോയി അമ്മിയാനി, സലിം യാക്കിരി ,സിറിയക് കുര്യൻ, ബൈജു കൊല്ലംപറമ്പിൽ, സുനിൽ പയ്യപ്പിള്ളി,റൂബി ജോസ്,പെണ്ണമ്മ ജോസഫ്, ജിജി തമ്പി എന്നിവർ പ്രസംഗിച്ചു.