pump

കോട്ടയം: ഏറ്റുമാനൂരിൽ പെട്രോൾ പമ്പ് ആരംഭിക്കാൻ അപേക്ഷയുമായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയ അപേക്ഷകന് ഒറ്റ ക്ലിക്കിൽ അനുമതി നൽകി മന്ത്രി പി.രാജീവ്. കെ.സി മാമ്മൻമാപ്പിള ഹാളിൽ നടന്ന അദാലത്തിലാണ് ഏറ്റുമാനൂർ ഷട്ടർ കവലയിൽ പെട്രോൾ പമ്പ് ആരംഭിക്കാൻ അപേക്ഷയുമായി എത്തിയ ജോയൻസ് ജോൺസ് എന്ന വ്യവസായിക്ക് മന്ത്രി സഹായകമായത്. പമ്പിനായി മണ്ണെടുക്കുന്നതിന് നൽകിയ അപേക്ഷ ഒരാേരോ കാരണങ്ങൾ

ചൂണ്ടിക്കാട്ടി ജിയോളജി വകുപ്പ് വൈകിപ്പിക്കുകയായിരുന്നു. അപേക്ഷ വിളിച്ചു വരുത്തിയ മന്ത്രി നടപടിയെടുക്കാൻ നിർദേശം നൽകി. മണിക്കൂറുകൾക്കകം വകുപ്പ് അനുകൂല നടപടി സ്വീകരിക്കുകയും ചെയ്തു.