അടിമാലി: ദേവികുളംഎം.എൽ.എ അഡ്വ. എ രാജ യുടെ ഓഫീസ് ഇന്ന് രാവിലെ 11 ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണി എം എൽ എ ഉദ്ഘാടനം ചെയ്യും. സിപി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ മുഖ്യാതിഥിയാകും.ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഓഫീസ് പ്രവർത്തിക്കും. ആദ്യമായാണ് അടിമാലിയിൽ എം.എൽ.എ ഓഫീസ് ആരംഭിക്കുന്നത്. കാർഷിക വികസന ബാങ്കിന്റെ കെട്ടിടത്തിലാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘടനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ .വി ശശി, ഏരിയ സെക്രട്ടറി ടി .കെ ഷാജി, ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കളരിക്കൽ ദിവാകരൻ, സി .എ .ഏലിയാസ്, എം .എം. മാത്യു, ടി പി രാജപ്പൻ, മുഹമ്മദ് റിയാദ്, സിയാദ്, കോയ അമ്പാട്ട്, ടി എ നാസർ, സരേഷ്, ജോർജ് തോമസ് എന്നിവർ പങ്കെടുക്കും.