കോട്ടയം: കേന്ദ്രസഹകരണവകുപ്പ് രൂപീകരണത്തെ എതിർക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ജില്ലാ നേതൃയോഗത്തിൽ വ്യക്തമാക്കി. മണ്ഡലംതല യോഗങ്ങളും വാർഡ്, ബൂത്ത് കമ്മറ്റികളും ആഗസ്റ്റ് 15 നകം പൂർത്തീകരിക്കും. സഹകരണമേഖലയിലെ ജനപ്രതിനിധികളുടെ യോഗം ആഗസ്റ്റ് 20 നകം കൂടും. ഇതിനായി കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ഫിലിപ്പ് കുഴികുളത്തിനെ ചുമതലപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഗവ. ചീഫ് വിപ്പ് എന്‍.ജയരാജ്, സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍. എമാരായ അഡ്വ. ജോബ് മൈക്കിള്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വിജി എം. തോമസ്, ഫിലിപ്പ് കുഴികുളം തുടങ്ങിയവർ സംസാരിച്ചു.