കടുത്തുരുത്തി: എൻ.സി.പി കടുത്തുരുത്തി ബ്ലോക്ക് പ്രവർത്തകയോഗം കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ ചേർന്നു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ സർക്കാർ നിലപാട് സമൂഹം അംഗീകരിച്ചതായി യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് എസ്.ഡി സരേഷ് ബാബു പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ജയ്‌സൺ കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് ടി.വി.ബേബി മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി ഭാരവാഹികളായ രാജേഷ് നട്ടാശ്ശേരി, കാണക്കാരി അരവിന്ദാക്ഷൻ, ഞീഴൂർ വേണഗോപാൽ, മിൽട്ടൺ മല്ലികശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് ഭാരവാഹികളായ എം.ആർ ബിനീഷ്‌കുമാർ സ്വാഗതവും രാജേഷ് കുര്യനാട് നന്ദിയും പറഞ്ഞു.