കുമരകം : കുമരകം 315-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരു വർഷം നീളുന്ന ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന സമ്മേളനവും ശതാബ്ദിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഇന്ന് 3ന് ബാങ്കിന്റെ അട്ടിപ്പീടികയിലുള്ള ശാഖയുടെ സമീപം മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.കേശവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി.ബിനു, കോട്ടയം അർബൽ ബാങ്ക് ചെയർമാൻ റ്റി.ആർ.രഘുനാഥ്, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ , സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ.അജിത് കുമാർ, അസി.രജിസ്ട്രാർ കെ.ജയകുമാർ, ബി.ശശികുമാർ, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ,മുൻ ബാങ്ക് പ്രസിഡന്റുമാർ, മറ്റ് പ്രമുഖ സഹകാരികൾ തുടങ്ങിയവർ സംസാരിക്കും.