അയ്മനം: തിരഞ്ഞെടുപ്പ് കാലത്ത് അയ്മനംകാർക്ക് നൽകിയ വാക്കുപാലിച്ച് മന്ത്രി വി.എൻ വാസവൻ. ദീർഘകാലമായി തകർന്ന് കിടക്കുകയും സർക്കാർ അറ്റ കുറ്റ പണികളിൽ ഉൾപ്പെടുത്തിയിട്ട് സാധ്യമാവാതെ പോവുകയും ചെയ്ത കുടയംപടി പരിപ്പ് റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് ഒടുവിൽ യഥാർത്ഥ്യമാവുന്നു .റീ ബിൽഡ് കേരള പ്രൊജക്ടിന്റെ ഭാഗമായാണ് പദ്ധതി യാഥാർത്ഥ്യമാവുക .കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പദ്ധതികളിൽ ഉൾപ്പെടുത്തിയെങ്കിലും ,കരാറുകാർ ഉപേക്ഷിച്ച് പോയ റോഡാണ് മന്ത്രി വി.എൻ വാസവന്റെ ഇടപെടലിനെ തുടർന്ന് പുനർ നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി കോട്ടയത്തെത്തിയപ്പോൾ വിവരം ധരിപ്പിക്കുകയും തുടർന്ന് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തടസങ്ങൾ നീക്കുകയുമായിരുന്നു .പ്രളയകാലത്ത് തകർന്ന റോഡാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമ്മിക്കുക.