പൊൻകുന്നം: ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024ന് മുമ്പ് ശുദ്ധജലമെത്തിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നഗരപ്രദേശങ്ങളിലെ എല്ലാവർക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി 2026ൽ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ചെറുവള്ളിയിൽ സഹപ്രവർത്തകൻ ഷാജി പാമ്പൂരിയുടെ വസതിയിൽ സൗഹൃദസന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. മണിമല കുടിവെള്ളപദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാകോൺഗ്രസ് നേതാക്കളായ ഷാജി നെല്ലേപ്പറമ്പിൽ, അബ്ദുൾ റഹ്മാൻ, റിച്ചു സുരേഷ്, ശ്രീകാന്ത് എസ്.ബാബു തുടങ്ങിയവർ പങ്കെടുത്തു.