പൊന്‍കുന്നം: എങ്ങുനിന്നോ പറന്നെത്തിയ ആഫ്രിക്കന്‍ ഗ്രേ തത്തയെ കാക്കകള്‍ കൂട്ടത്തോടെ ആക്രമിച്ചു പരുക്കേൽപ്പിച്ചു. ഇതേത്തുടർന്ന് പറക്കാനാവാതെ വന്ന തത്തയെ വീട്ടുകാർ രക്ഷിച്ച് വനംവകുപ്പിന് കൈമാറി. തച്ചപ്പുഴ മരംകൊള്ളിയില്‍ ജോസഫിന്റെ പുരയിടത്തിലാണ് ആഫ്രിക്കന്‍ ഗ്രേ തത്തയെ കണ്ടത്. കാക്കകളുടെ ആക്രമണത്തില്‍ പരുക്കേറ്റ് പറക്കാനാവാതെ വന്നതോടെ ജോസഫും പരിസരവാസികളും ചേര്‍ന്ന് തത്തയെ പിടികൂടുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവർ തത്തയെ ഏറ്റെടുത്തു. പ്രത്യേകം കൂട്ടിലാക്കി കൊണ്ടുപോയി. അന്‍പതിനായിരം രൂപയിലേറെ വിലയുണ്ട് ഈ അലങ്കാരപക്ഷിക്ക്. സമീപവാസികളാരെങ്കിലും വളർത്തിയിരുന്നതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.