food-safty
ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാരായ ബൈജു ജോസഫ്, എം എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിൽ അടിമാലി യിൽ പരിശോധന നടത്തുന്നു.

അടിമാലി:ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 11 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. അടിമാലി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഒയാസിസ് മീൻ വിൽപന ശാലയിൽ നിന്ന് സ്രാവ്, മണങ്ങ്, ഇരട്ടമൂരി ഇനത്തിൽപ്പെട്ട 11 കിലോയോളം പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാരായ ബൈജു ജോസഫ്, എം എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഫോർമാലിന്റെയും അമോണിയയുടെയും അളവ് കൂടുതൽ കണ്ടെത്തിയ വിൽപ്പനശാലകൾക്ക് നോട്ടീസ് നൽകി.