ചങ്ങനാശേരി: നിയോജകമണ്ഡലത്തിൽ ആരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനായി 1.78 കോടി അനുവദിച്ചതായി അഡ്വ ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. വാഴപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.11 കോടിയും, അമരയിൽ സബ്‌സെന്ററിനായി കെട്ടിടം നിർമ്മിക്കുന്നതിന് 66 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം നിർമ്മിക്കുന്നതിന് രണ്ട് വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് തുക നീക്കിവച്ചിരുന്നു. ഈ തുക കുറവായതിനാൽ നിർമ്മാണം തുടങ്ങാനായില്ല. ഇതിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രതിനിധികളും ദേശീയ ആരോഗ്യമിഷൻ അധികൃതരും അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയുമായി നടത്തിയ ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനസർക്കാരും ദേശീയ ആരോഗ്യമിഷനും കെട്ടിടം നിർമ്മിക്കുന്നതിനായി പണം അനുവദിച്ചത്.