ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ആനന്ദാശ്രമം യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും മറ്റ് പഠനോപകരണവും വിതരണം ചെയ്തു. അഡ്വ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡൻ്റ് റ്റി.ഡി രമേശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദർശനൻ മുഖ്യപ്രസംഗം നടത്തി. ചങ്ങനാശേരി യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ട്, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, യൂണിയൻ വൈസ് പ്രസിഡൻ്റ് പി.എം ചന്ദ്രൻ , യൂത്ത് മൂവ്മെന്റ് സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി അനിൽ കണ്ണാടി, കെ.വി.എസ്.എം ട്രസ്റ്റ് ചെയർമാൻ ബിജു വിജയ, തത്വമസി ചാരിറ്റബിൾ ട്രസ്റ്റ് എം.ഡി ഷാലി, ലയൺസ് ക്ലബ് പ്രസിഡൻ്റ് റോയ് ജോസ്, കെ.വി.എസ്.എം മാനേജിംഗ് ട്രസ്റ്റി അഡ്വ.കൃഷ്ണദാസ്, വാർഡ് മെമ്പർ ലിസ്സി, പി.ടി.എ പ്രസിഡൻ്റ് സജി പറാൽ, മാതൃസമിതി പ്രസിഡൻ്റ് രേഖ വിഷ്ണു, അർബൻ ബാങ്ക് മാനേജർ ഡിനുഷ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് പി.വി അനിത സ്വാഗതവും ആനന്ദാശ്രമം ശാഖാ സെക്രട്ടറി സന്തോഷ് രവിസദനം നന്ദിയും പറഞ്ഞു.