ചങ്ങനാശേരി: കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രത്തിൽ വിദ്യാലയ സമിതിയുടെ നേതൃത്വത്തിൽ രാമായണമാസത്തോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ നടത്തും. ചിത്രരചനാ മത്സരം, ക്വിസ് മത്സരം, രാമായണ പാരായണ മത്സരം, പ്രച്ഛന്ന വേഷമത്സരം, ഏകാംഗ നാടക മത്സരം എന്നിവയാണ് മത്സരഇനങ്ങൾ. 25 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. സ്‌കൂൾ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആലോചന യോഗത്തിൽ പ്രസിഡന്റ് രാജേന്ദ്രകുമാർ, സെക്രട്ടറി അജേഷ് കുമാർ, ട്രഷറർ മിഥുൻ, ജോയിന്റ് സെക്രട്ടറി മനു മോഹൻ, സ്‌കൂൾ പ്രധാന അദ്ധ്യാപിക ആര്യ ഷാജി, അദ്ധ്യാപകരായ സുനി അശോക്, ശ്രുതിമോൾ, കലാ അജി, ജയശ്രീ, മായാ വി കുറുപ്പ്, സ്വാതി സരേഷ് എന്നിവർ പങ്കെടുത്തു.