മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ തല വൈദിക യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലറും വൈദിക യോഗം രക്ഷാധികാരിയുമായ എംജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ: പി ജീരാജ് അദ്ധ്യക്ഷത വഹിച്ചു. വൈദിക യോഗം യൂണിയൻ തല സെക്രട്ടറി എസ്.എൻ പുരം ബിനോയ് ശാന്തി സ്വാഗതമാശംസിച്ചു. ശിവഗിരി മഠം തന്ത്രി നാരായണ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിച്ചു. വൈക്കം ബെന്നി ശാന്തി സംഘടനാ സന്ദേശം നൽകി.വൈദികയോഗം സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി, യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, പനവേഷ് ശാന്തി, ബൈജു ശാന്തി, മുക്കുളം വിജയൻ ശാന്തി, 52-ാം നമ്പർ ശാഖാ പ്രസിഡന്റ് വി.വാസവൻ, സെക്രട്ടറി കെ.ജി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.