വൈക്കം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തലയാഴം പഞ്ചായത്തിലെ 290 കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് സമാഹരിച്ച 171100 രൂപ നല്കി. പഞ്ചായത്ത് ഹാളിൽ സി.ഡി.എസ് പ്രവർത്തകരുടെ യോഗത്തിൽ സി.കെ.ആശ എം.എൽ. എ സി.ഡി.എസ് ചെയർപേഴ്‌സൺ പി.പി.വിജയമ്മയിൽ നിന്ന് തുക ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ ഹരിദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.എൽ.സെബാസ്റ്റ്യൻ, അഡ്വ. രമേഷ് പി. ദാസ്, പഞ്ചായത്ത് മെമ്പർമാരായ എസ്.ദേവരാജൻ, മധു, ധന്യ, ശ്രീജ ബൈജു, പഞ്ചായത്ത് സെക്രട്ടറി ദേവി പാർവ്വതി, സി.ഡി.എസ് ഭാരവാഹികളായ പി.ആർ.രജനി, റോസി ബാബു, എന്നിവർ പങ്കെടുത്തു .