വൈക്കം : ഐ. എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സ്ത്രീപീഡനങ്ങൾക്കെതിരേ വാളയാർ മുതൽ വണ്ടൻമേട് വരെ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി ശ്രീരാജ് ഇരുമ്പപള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.വി.സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, എസ്.മനോജ് കുമാർ, വർഗ്ഗീസ് പുത്തൻചിറ, ജോർജ്ജ് വർഗ്ഗീസ്, സന്തോഷ് ചക്കനാടൻ, കെ.സുരേഷ് കുമാർ, മോൻഹരിദാസ് എന്നിവർ പ്രസംഗിച്ചു.