കടുത്തുരുത്തി : ഡൽഹിയിലെ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്‌ളവർ സിറോ മലബാർ ദേവാലയം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മുളക്കുളം-കടുത്തുരുത്തി മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ആപ്പാഞ്ചിറ സെൻട്രൽ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുളക്കുളം മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടുവേലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ പാറാവേലി, ജില്ലാ സെക്രട്ടറി ഒ.ടി രാമചന്ദ്രൻ, വാർഡ് മെമ്പർ ഷിജി കൂര്യൻ, മുൻ മെമ്പർ ബിജു ചിറ്റേത്ത്, ജോണി കണിവേലി, ജോയി മുണ്ടയ്ക്കൽ, തോംസൺ പുതുക്കുളങ്ങര, സാബു മഠത്തിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.