വൈക്കം : വൈക്കം-ടി.വി പുരം റോഡിൽ ഫൊറോന പള്ളിക്ക് സമീപത്തെ പല്ലാട്ട് പാലം പൊളിച്ചു പണിത് നാളുകൾ കഴിഞ്ഞിട്ടും ഇരുവശത്തെയും അപ്രോച്ച് റോഡിന്റെ ടാറിംഗ് നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പഴയ പാലത്തെക്കാൾ ഉയരം കൂട്ടി പണിതിരിക്കുന്ന പാലത്തിലേക്ക് കയറുന്ന ഇരുചക്ര വാഹന യാത്രികരും കാൽനടക്കാരുമാണ് അപ്രോച്ച് റോഡിന്റെ ശോചനീയാവസ്ഥ മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇരുചക്രവാഹനം മറിഞ്ഞ് അപകടങ്ങൾ സംഭവിക്കുന്നത് നിത്യ സംഭവമാണ്. അടിയന്തിരമായി അപ്രോച്ച് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.