കോട്ടയം: അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ള പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി യു.ഡി.എഫ് സബ് കമ്മിറ്റി 24 രാവിലെ 10 ന് കോട്ടയം പ്രസ് ക്ലബിൽ യോഗം ചേരും. കൺവീനർ ഡോ.എം.കെ.മുനീർ, അംഗങ്ങളായ കെ.സി ജോസഫ്, സി.പി ജോൺ, വി.ടി. ബൽറാം, ജി ദേവരാജൻ, ജോൺ ജോൺ എന്നിവർ പരാതികൾ സ്വീകരിക്കും. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , മാണി സി. കാപ്പൻ തുടങ്ങിയവരും പങ്കെടുക്കും . പ്രദേശവാസികൾ പരാതികൾ സമർപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭ്യർത്ഥിച്ചു.