കട്ടപ്പന: കേരള കൗൺസിൽ ഓഫ് ചർച്ചസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുസ്മരണം നടത്തി. ഫാ .മാത്യൂസ് മാർ സിൽവാനസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഫാ. ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഫാ. എൻ.പി. ഏലിയാസ് കോർ എപ്പിസ്‌കോപ്പ, ഫാ.ജോൺ നോക്‌സ്, ഫാ. ജോർജ് വർഗീസ്, ഫാ. ജോസ് കരിക്കം, കെ.സി.സി. ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ്, ഫാ. നോബിൾ, ഫാ. സാംസൺ, ഫാ. ബിനുകുമാർ, ഫാ. അനൂപ് ജോർജ് എന്നിവർ പങ്കെടുത്തു.