എരുമേലി: മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ നവീകരിച്ച ഐ.സി.യുവിന്റെ ഉദ്ഘാടനവും ആധുനിക സംവിധാനങ്ങളോടു കൂടിയ വെന്റിലേറ്ററിന്റെ സ്വിച്ച് ഓൺ കർമ്മവും വെഞ്ചരിപ്പും വിജയപുരം രൂപത അദ്ധ്യക്ഷൻ റവ.ഡോ.സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ നിർവഹിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങളോടു കൂടിയ ലാബിന്റെ വെഞ്ചരിപ്പും നടത്തി. ആശുപത്രി ഡയറക്ടർ ഫാ.മൈക്കിൾ വലയിഞ്ചിയിൽ, അസി.ഡയറക്ടർ ഫാ.ആഗ്നൽ ഡൊമിനിക്ക്, ഡോ.സുമൻ,ഫിസിഷ്യൻ ഡോ.ടിന്റു തോമസ്,പി.ആർ.ഒ, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവർ പങ്കെടുത്തു. കൊവിഡാനന്തര രോഗങ്ങൾക്ക് ചികിത്സ തേടാൻ ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കിന്റെ പ്രവർത്തനവും ആരംഭിച്ചു.