കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 185 പേർക്കെതിരെ കേസെടുത്തു. 178 പേരെ അറസ്റ്റ് ചെയ്തു. 19145 വാഹനങ്ങൾ പരിശോധിച്ചതിൽ അനധികൃതമായി പുറത്തിറങ്ങിയ 488 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 612 പേർക്കെതിരെയും സാമൂഹികഅകലം പാലിക്കാത്തതിന് 615 പേർക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 40 വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. തുടർന്നും നടപടികളുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.