കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിൽ അടുത്തയാഴ്ച്ച നടക്കുന്ന വിവിധ അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പ്ലസ് ടൂ മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതീയുവാക്കൾക്ക് രജിസ്റ്റർ ചെയ്യാം. പ്രായപരിധി 18 മുതൽ 35 വരെയായിരിക്കും. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേക്ക് വാട്‌സപ്പ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 04812563451, 2565452 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.