fff
ഫാ.ഡോ.ആന്റണി നിരപ്പേൽ

കോട്ടയം: മലയോരമേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിൽ മുന്നിൽ നിന്ന ഫാ. ഡോ. ആന്റണി നിരപ്പേൽ (85)​ നിര്യാതനായി. സെന്റ് ആന്റണീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. രോഗബാധിതനായി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അന്ത്യം. മലയോര മേഖലയിൽ കോളേജുകളും സ്കൂളുകളും സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടും അടക്കം 10 സ്ഥാപനങ്ങൾ സെന്റ് ആന്റണീസ് ഗ്രൂപ്പിനു കീഴിലുണ്ട്.

നിരപ്പേൽ മത്തായി -റോസ ദമ്പതികളുടെ മകനായി 1936ലാണ് ജനനം. 1963ൽ പൗരോഹിത്യം സ്വീകരിച്ചു. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത ഉടലെടുത്തപ്പോൾ വിദ്യാഭ്യാസ മേഖലയിലേക്കു ചുവടുമാറി. ചിറക്കടവിൽ എയ്ഡഡ് സ്‌കൂൾ ആരംഭിച്ചാണ് തുടക്കം. എലിക്കുളം വികാരിയായെത്തിയപ്പോൾ ആ ഗ്രാമം ദത്തെടുത്ത് കമ്പ്യൂട്ടർ പഠനപദ്ധതി നടപ്പിലാക്കി. മതസൗഹാർദ്ദ പ്രവർത്തകൻ

കൂടിയാണ് ഫാ.ആന്റണി.