she

പൊന്‍കുന്നം: സ്ത്രീകളെ തുല്യ അന്തസില്‍ പരിഗണിക്കുന്ന നിലയില്‍ മാനസിക ഭാവമാറ്റം ഉണ്ടാവുകയാണ് ആക്രമണങ്ങള്‍ ഇല്ലാതാക്കാനുള്ള സ്ഥായിയായ പരിഹാരമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. സ്ത്രീപീഡനങ്ങളുടെ കാണാപ്പുറം എന്ന വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (എം ) സംസ്‌കാരവേദി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌കാരവേദി പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മനോജ് മാത്യു, അഡ്വ. പ്രദീപ് കൂട്ടാല, അഡ്വ. ജസ്റ്റിന്‍ ജേക്കബ്, രെഞ്ചു മാത്യു, റോയ് കല്ലറങ്ങാട്, രാജു കുന്നക്കാട്, മാത്യു പുല്ലന്താനി, ബീന ഷാജു, ബാബു ടി. ജോണ്‍, വടയക്കണ്ടി നാരായണന്‍, ഡോ. മധുസൂദനന്‍, അഡ്വ. പി. കെ. മാത്യു എന്നിവര്‍ സംസാരിച്ചു.