എലിക്കുളം: എം.ജി.എം.യു.പി.സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലന പരിപാടിയായ ഫ്യൂച്ചര്‍ സ്റ്റാര്‍ തുടങ്ങി. മാണി സി.കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ രാജേഷ് കൊടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തി. കരിയര്‍ ഹൈറ്റ്സ് ഡയറക്ടറും പാലാ സെന്റ് തോമസ് കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പലുമായ ടോമി ചെറിയാന്‍ സെമിനാര്‍ നയിച്ചു. പഞ്ചായത്തംഗങ്ങളായ ദീപ ശ്രീജേഷ്, മാത്യൂസ് പെരുമനങ്ങാട്ട്, പി.ടി.എ.പ്രസിഡന്റ് കെ.ആര്‍.പ്രശാന്ത്, ഹെഡ്മിസ്ട്രസ് കെ.എ.അമ്പിളി, സ്റ്റാഫ് സെക്രട്ടറി ദിവ്യ ബി.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.