a

കുമരകം : കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപീകരിച്ചതിലൂടെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിയ്ക്കുകയാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കുമരകം 315-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷവും അട്ടിപ്പീടികയിൽ നിർമിക്കുന്ന ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ബാങ്ക്‌ പ്രസിഡന്റ്‌ കെ.കേശവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ.വി.ബി ബിനു, അർബൻ ബാങ്ക് ചെയർമാൻ ടി.ആർ രഘുനാഥൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ.അജിത്കുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ, സി.പി.എം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, ജില്ലാപഞ്ചായത്തംഗം കെ.വി ബിന്ദു,പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യാ സാബു, സഹകരണസംഘം അസി.രജിസ്‌ട്രാർ കെ.ജയകുമാർ, ഷാജി ഫിലിപ്പ്, ബാങ്ക്‌ മുൻ പ്രസിഡന്റുമാരായ കെ പി അലക്സാണ്ടർ, അഡ്വ. എം.എൻ പുഷ്‌കരൻ, വി.ജി ശിവദാസ്‌, യൂണിറ്റ്‌ ഇൻസ്‌പെക്ടർ ആശാ തോമസ്‌, 2298-ാം നമ്പർ ബാങ്ക്‌ പ്രസിഡന്റ്‌ എ.വി തോമസ്, 1070-ാം നമ്പർ ബാങ്ക്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ സ്‌കറിയ, ലൈംഷെൽ സൊസൈറ്റി പ്രസിഡന്റ്‌ കെ.എസ്‌ സലിമോൻ, ഭവനനിർമാണ സഹകരണസംഘം പ്രസിഡന്റ്‌ കെ.എൻ പ്രസാദ്‌, ബാങ്ക്‌ മുൻ സെക്രട്ടറി കെ.എൻ രാജ്‌മോഹൻ, സെക്രട്ടറി വിദ്യ ബി.മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു