കട്ടപ്പന: കട്ടപ്പന-പുളിയൻമല റോഡിലെ വെള്ളക്കെട്ട് ഇരുചക്ര വാഹന യാത്രികരെയും കാൽനടക്കാരെയും 'കുളിപ്പിക്കുന്നു'. ക്രൈസ് കോളജിന് സമീപത്താണ് മീറ്ററുകളോളം ദൂരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത്. ഓടകൾ അടഞ്ഞതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേയ്ക്ക് വെള്ളം തെറിക്കുന്നു. കൂടാതെ ഇരുചക്ര വാഹന യാത്രികരും കുളിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. എല്ലാ മഴക്കാലത്തും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. എന്നാൽ ഓടകൾ തുറന്ന് വെള്ളം ഒഴുക്കിവിടാൻ നടപടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ആഴ്ചകളോളം വെള്ളം കെട്ടനിൽക്കുകട്ടപ്പന-പുളിയൻമല റോഡിലെ വെള്ളക്കെട്ട്.