പൂഞ്ഞാർ: ഗ്രാമപഞ്ചായത്തിലെ മറ്റയ്ക്കാട് പ്രദേശത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള പാറമട കുടിവെള്ള പദ്ധതിയ്ക്കായി 16 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് അറിയിച്ചു. 2ാം വാർഡിൽ നിലവിൽ നിർമ്മാണം പൂർത്തിയായിട്ടുള്ള കിണറ്റിൽ നിന്നും പമ്പ് സ്ഥാപിച്ച് മണ്ഡപ്പത്തിപ്പാറയിൽ ടാങ്ക് നിർമിച്ച് വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്.ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു.