inauguration


അടിമാലി: എ രാജ എംഎൽഎയുടെ ഓഫീസ് അടിമാലിയിൽ തുറന്നു. കാർഷിക വികസന ബാങ്ക് ബിൽഡിംഗിൽ മുൻമന്ത്രി എം .എം. മണി എം. എൽ. എ ഉദ്ഘാടനം ചെയ്തു . സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി .എ ഏലിയാസ് അദ്ധ്യക്ഷനായി . സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൽഡിഎഫ് നേതാക്കളായ എം എം മാത്യു , കെ വി ശശി , മുഹമ്മദ് റിയാദ് , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ എൻ ദിവാകരൻ, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു , എസ് രാജേന്ദ്രൻ, എന്നിവർ സംസാരിച്ചു . എം കമറുദീൻ സ്വാഗതവും ടി കെ ഷാജി നന്ദിയും പറഞ്ഞു.

തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ ഓഫീസ് പ്രവർത്തിക്കും. ആദിവാസി ,കാർഷിക മേഖലകളിൽ എംഎൽഎയുടെ പ്രവർത്തനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് മൂന്നാറിന് പുറമേ അടിമാലിയിലും ഓഫീസ് പ്രവർത്തനം തുടങ്ങിയത്.ഫോൺ. +91 4864 225 400