അടിമാലി: നാർക്കോട്ടിക് സംഘത്തിന്റെ പരിശോധനയിൽ കഞ്ചാവും നാടൻ തോക്കും പിടികൂടി. കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ ശല്യാംപാറ അറയിൽ ദിലീപ് ശ്രീധരൻ (45) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളുടെ വീടിനു സമീപം പാറയിടുക്കിൽ നിന്നും നാടൻ തോക്ക് കണ്ടെടുത്തത്. നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ പ്രസാദിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വീടിന്റെ 25 മീറ്റർ വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള പാറയുടെ അടിയിൽ നിന്നും ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു നാടൻ തോക്കു കണ്ടെടുത്തത്. തോക്ക് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തോക്കിന്റെ ഉടമയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയ്ഡിൽ പ്രിവന്റകവ് ഓഫീസർ സതീഷ് ടി.വി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സാന്റി തോമസ്, ഷാജി വി.ആർ, ഡ്രൈവർ നാസർ പി.വി എന്നിവരും പങ്കെടുത്തു.