അടിമാലി: സർക്കാർ ഉത്തരവ് അനുസരിച്ച് നടന്ന മരം മുറിയുടെ
പേരിൽ കർഷകർക്കെതിരെ കേസെടുത്ത വനംവകുപ്പിന്റെ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. നിരപരാധികളായ കർഷകർക്കെതിരെ നേര്യമംഗലം റേഞ്ചിൽ പത്തും അടിമാലി റെയിഞ്ചിൽ എട്ടും കേസുകളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എടുത്തത്. ഇക്കാര്യത്തിൽ ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎം,സിപിഐ പാർട്ടികളുടെ അഭിപ്രായം അവർ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷിക്കാർക്ക് എല്ലാവിധ സംരക്ഷണവും കോൺഗ്രസ് നൽകും.വനം വകുപ്പിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ എൽഡിഎഫ് സർക്കാർ അനുമതി നൽകിയെന്ന നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തിലെ പ്രചാരണം മുൻനിർത്തി കർഷകരോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.