കോട്ടയം : കേരള ആർട്ടിസ്റ്റ് ഫ്രറ്റേർണിറ്റി (കാഫ് ) കൊവിഡ് പ്രതിസന്ധിയിൽ കഴിയുന്ന കലാകാരന്മാരെ സഹായിക്കുന്നതിനായി നടപ്പിലാക്കുന്ന ക്ഷേമനിധി പദ്ധതിക്ക് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കോട്ടയം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അജയ് കോട്ടയം, ട്രഷറർ ദീപക് നായർ എന്നിവർ പ്രസംഗിച്ചു.