കട്ടപ്പന: കാഞ്ചിയാറിൽ വീട് കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന നടത്തിവന്നരണ്ട് പേരെ കട്ടപ്പന എക്‌സൈസ് അറസ്റ്റ് ചെയ്തു. കാഞ്ചിയാർ തുളസിപ്പടി വാഴക്കാലായിൽ വി.എം. മണിയൻ, തുളസിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന മൂവാറ്റുപുഴ മേമുറി വടക്കേമുണ്ടന്താനത്ത് റോയി എന്നിവരാണ് പിടിയിലായത്. മണിയന്റെ വീടിന്റെ ചായ്പ്പിലാണ് വ്യാജമദ്യം തയാറാക്കിവന്നത്. ഇവിടെ നിന്ന് 3 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കിരൺ വി.ജെ, പ്രിവന്റീവ് ഓഫീസർ സാബുലാൽ വി.പി, സി.ഇ.ഒമാരായ ജയിംസ് മാത്യു, രാഹുൽ ഇ.ആർ, ജസ്റ്റിൻ പി.ജോസഫ്, ചിത്രാഭായി എം.ആർ. എന്നിവരാണ് പരിശോധന നടത്തിയത്.